വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്..ചില്ലു പൊട്ടി…


വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വെച്ച് വൈകുന്നേരം 4.18 നാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്.കല്ലേറിൽ സി4 കോച്ചിലെ സീറ്റ് നമ്പർ 74 നു മുന്നിലെ ചില്ലു പൊട്ടിയിട്ടുണ്ട്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ട്രെയിൻ നിർത്തിയിടേണ്ട സാഹചര്യമുണ്ടായില്ല, യാത്ര തുടർന്നു. ഇതിന് മുൻപും പലതവണ ട്രെയിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.


Previous Post Next Post