സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ കോണ്‍ക്ലേവിനെതിരെ നടി പാര്‍വതി തിരുവോത്ത്. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിനാണെന്നും പാര്‍വതി…..



ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര പരാതികളിൽ സർക്കാർ നടപടി എടുത്തുവെന്നും പാർവതി തിരുവോത്ത് പറഞ്ഞു. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ ഇത് സംബന്ധിച്ച് വിശദമായ സിനിമ കോണ്‍ക്ലേവ് സംസ്ഥാന സര്‍ക്കാര്‍ നടത്തും എന്നാണ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ഈ ആശയത്തിനെതിരെയാണ് സിനിമയിലെ വനിത സംഘടന ഡബ്യുസിസിയുടെ പ്രമുഖ അംഗമായ പാര്‍വതി തിരുവോത്ത് എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Previous Post Next Post