തിരുവനന്തപുരം : വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. കനത്ത മഴയാണ് മുണ്ടക്കൈ ദുരന്തത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2018 മുതൽ പ്രദേശത്ത് ചെറുതും വലുതായ ഉരുൾപ്പൊട്ടലുണ്ടായിട്ടുണ്ട്. അതീവ ഉരുൾപൊട്ടൽ മേഖലയായാണ് മുണ്ടക്കൈ ഉൾപ്പെടുന്ന മലയോര മേഖലകളെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉരുൾപൊട്ടലുണ്ടാകുന്നതിന് 24 മണിക്കൂർ മുമ്പ് പുത്തുമലയിൽ 372.6 മില്ലീമീറ്റർ മഴ പെയ്തു.സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. 2019 ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലും മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമായി.