കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയെത്തുടർന്ന് മേഖലയിലെ കുവൈത്തി യുവാക്കളുടെ ശാക്തീകരണം സംബന്ധിച്ച് മാൻപവർ അതോറിറ്റി (പിഎഎം) നടത്തിയ പഠനത്തിൻ്റെ റിപ്പോർട്ട് ഈ വർഷം അവസാനം പുറത്തുവിടുമെന്ന് പ്രതീക്ഷ. ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള, കുവൈത്ത് യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ അവസരമുണ്ടാക്കണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
തൊഴിലില്ലായ്മ ഇല്ലാതാക്കാനും ഭാവി ബജറ്റിൽ പ്രതീക്ഷിക്കുന്ന കമ്മി പരിഹരിക്കാനുമുള്ള നയത്തിന്റെയും ഭാഗമാണിത്. ശമ്പള ഇനം നിയന്ത്രിക്കുന്നതിലൂടെ ഉയർന്ന ശതമാനം വരുമാനം അതിന് ഉപയോഗിക്കില്ല. കുവൈറ്റൈസേഷൻ നിരക്കുകൾ പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ 100 കെഡിയിൽ നിന്ന് 300 കെഡിയായി വർധിപ്പിക്കുക, ചില മേഖലകളിൽ, പ്രത്യേകിച്ച് എണ്ണ മേഖലകളിൽ കുവൈറ്റൈസേഷൻ നിരക്ക് 50 ശതമാനമായി വർധിപ്പിക്കുക എന്നിവയും ഈ പഠനത്തിൻ്റെ പ്രധാന വശങ്ങളിൽ ഉൾപ്പെടുന്നു. മറ്റ് മേഖലകളിൽ ഏകദേശം 30 ശതമാനമായിരിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.