മാനിനെ തോട്ടത്തിൽ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു..നാല് പേർക്കെതിരെ കേസെടുത്തു..മാനിനെ കാണ്മാനില്ല…


തൃശൂര്‍ പാലപ്പിള്ളിയിൽ തോട്ടത്തിൽ എത്തിയ മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു. സംഭവത്തിൽ വനം വകുപ്പ് നാല് പേർക്കെതിരെ കേസെടുത്തു. തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസ്. അതേസമയം, പ്രതികൾ മാനിനെ എന്തുചെയ്‌തെന്ന് വ്യക്തതയില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പ്രതികൾ കർണാടകയിലേക്ക് കടന്നതായും സൂചനയുണ്ട്.ഇവരെ പിടിച്ചാൽ മാത്രമേ മാനിന് എന്തുപറ്റിയെന്ന് കണ്ടെത്താനാകു.


Previous Post Next Post