തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരെയും രോഗികളെയും രക്ഷപ്പെടുത്തി. വർക്കല താലൂക്ക് ആശുപത്രിയിൽ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പുതിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് ജീവനക്കാരും രോഗികളും കുടുങ്ങിയത്. ഓവർലോഡ് കാരണമാണ് തകരാർ സംഭവിച്ചത്. അരമണിക്കൂറിലേറെ സമയം ഇവർ ലിഫ്റ്റിനകത്ത് കുടുങ്ങി. ഒടുവിൽ ലിഫ്റ്റിന്റെ ഡോർ വലിച്ചിളക്കിയാണ് ഉള്ളിൽ കുടുങ്ങിയ ഇവരെ പുറത്തെടുത്തത്.
കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമാനമായ സംഭവമുണ്ടായിരുന്നു. അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ തിരുമല സ്വദേശി രവീന്ദ്രൻ രണ്ട് ദിവസമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു നിയമസഭയിലെ താൽക്കാലിക ജീവനക്കാരനായ രവീന്ദ്രൻ. ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാൻ പോകുന്നതിനിടയിലാണ് 11 ആം നമ്പർ ലിഫ്റ്റിൽ കുടുങ്ങിയത്.
ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാം മുഴക്കുകയും തുടര്‍ന്ന് ഡോക്ടർ ഫോണിൽ