കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (45) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നതിനാൽ സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുഷ്പലതയുടെ പിതാവ് ആന്റണി (75) യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. മകൻ അഖിൽ കുമാറിനെ (25) കാണാനില്ലെന്നും പൊലീസ് പറഞ്ഞു. കുണ്ടറ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.അഖിലിനായി അന്വേഷണം ആരംഭിച്ചു.