ചങ്ങനാശ്ശേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത് കുറിച്ചി സ്വദേശി




 ചങ്ങനാശ്ശേരി: വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഇത്തിത്താനം വടക്കേക്കുറ്റ് വീട്ടിൽ (ചെത്തിപ്പുഴ കുരിശുംമൂട് ഭാഗത്ത്  ഇപ്പോൾ വാടകയ്ക്ക് താമസം) മിഥുൻ തോമസ് (36) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, ചങ്ങനാശ്ശേരി പോലീസും ചേർന്ന്  കഴിഞ്ഞദിവസം വെളുപ്പിനെ  ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ  നടത്തിയ പരിശോധനയിലാണ്  കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്. ഇവിടെ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ അഖിൽ രാജ്, ബൈജു.ജി, രാജ് മോഹൻ, എ.എസ്.ഐ അരുണാകുമാരി,  സി.പി.ഒ മാരായ അജിത് പി.മോഹനൻ, ബോബി, കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. മിഥുൻ തോമസ്  ചങ്ങനാശ്ശേരി, ചിങ്ങവനം ഏറ്റുമാനൂർ, കറുകച്ചാൽ, ഗാന്ധിനഗർ, ചിങ്ങവനം കോട്ടയം ഈസ്റ്റ്,  വാകത്താനം, തൃക്കൊടിത്താനം  എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post