മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചിട്ടും അവസരം നല്‍കി….വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് കങ്കണ…




പരീസ് ഒളിംപിക്സ് ഗുസ്തിയില്‍ ചരിത്രനേട്ടവുമായി ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്.

 പാരീസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരു ഘട്ടത്തില്‍ വിനേഷ് ഫോഗട്ട് മോദിയ്ക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചയാളാണ്. എന്നിട്ടും അവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുകയും ഏറ്റവും മികച്ച പരിശീലന സൗകര്യങ്ങളൊരുക്കുകയും പരിശീലകരെ നല്‍കുകയും ചെയ്തു. അതാണ് ജനാധിപത്യത്തിന്‍റെയും മഹാനായ നേതാവിന്‍റെയും വിജയമെന്നായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
Previous Post Next Post