വീട്ടിൽ സൂക്ഷിച്ച ലക്ഷങ്ങൾ വിലയുള്ള ചന്ദനവുമായി ഒരാൾ അറസ്റ്റിൽ…


വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മഞ്ചേരിയിൽ ഒരാൾ പിടിയിൽ. പുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലി ആണ് 66 കിലോ ചന്ദവുമായി വനം വകുപ്പിന്റെ പിടിയിലായത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു ചന്ദനം. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നാല് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച ചന്ദനം പിടിച്ചെടുത്തത്. വിശദമായ തെരച്ചിലില്‍ പറമ്പിലെ തെങ്ങിൻ്റെ മടലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും കുറച്ച് ചന്ദനം കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ലക്ഷത്തോളം വില വരുന്ന ചന്ദനമാണ് ഇയാളിൽ നിന്നു പിടികൂടിയത്. മഞ്ചേരിയിലെ ചന്ദന മാഫിയയിലെ പ്രധാന കണ്ണിയാണ് അസ്കറെന്നു വനം വകുപ്പ് പറയുന്നു. ഇയാൾക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സൂചന.പ്രതിയേയും തൊണ്ടിമുതലും കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കു കൈമാറി. അദ്ദേഹത്തിനാണ് കേസിൽ തുടർ അന്വേഷണ ചുമതല.
Previous Post Next Post