ഒളിംപിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ






പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിംപിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിന്‍റെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്.
451.4 പോയിന്‍റാണ് സ്വപ്നിൽ നേടിയത്. നേരത്തെ മനു ഭാകറിലൂടെയാണ് ഇന്ത്യ ഒളിംപ്കിസ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. ഇതിനു പിന്നാലെ സരബ്ജോത് സിങ്ങുമായി ചേർന്ന് മിക്സഡ് ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.
ഇന്ത്യൻ റെയിൽവേസിൽ ടിക്കറ്റ് കലക്റ്ററായാണ് സ്വപ്നിൽ തന്‍റെ കരിയർ തുടങ്ങിയത്. ഒളിംപിക്സിൽ പങ്കെടുക്കുന്നത് ഇതാദ്യം.


Previous Post Next Post