ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി…ഇനി ഒളിംപിക്സ് ദീപം ലോസ് ആഞ്ജലിസിലേക്ക്




പാരീസ് : ഉദ്ഘാടന ചടങ്ങുമുതല്‍ പാരിസ് ലോകത്തെ വിസ്മയിപ്പിച്ചുതുടങ്ങിയിരുന്നു. പതിനഞ്ച് പകലിരവുകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച പാരിസിന്റെ വിസ്മയങ്ങള്‍ വര്‍ണാഭവും താരനിബിഡവുമായ ആഘോഷരാവില്‍ അവസാനമായിരിക്കുകയാണ്.

 ലോകമെമ്പാടുമുള്ള താരങ്ങളുടെ പരേഡിന് ശേഷം ഒളിംപിക് പതാക അടുത്ത ഒളിംപിക്‌സിന് വേദിയാകുന്ന ലോസ് ആഞ്ജലിസിന് കൈമാറുന്നതോടെ ഇനി നാല് വര്‍ഷങ്ങളുടെ ദൂരമെണ്ണിയുള്ള കായികലോകത്തിന്റെ കാത്തിരിപ്പ്.
സ്റ്റാഡ് ദ ഫ്രാന്‍സ് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകള്‍. ഉദ്ഘാടനം തുറന്നവേദിയിലായിരുന്നെങ്കില്‍ സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാന്‍സില്‍ എണ്‍പതിനായിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നിലാണ്. ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളി തന്നെയാണ് സമാപനത്തിന്റെയും ദൃശ്യാവിഷ്‌കാരമൊരുക്കിയത്. ആഘോഷരാവിന് മാറ്റുകൂട്ടാന്‍ ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാ പരിപാടികളും
Previous Post Next Post