പാലക്കാട് നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷി ചെയ്ത് വരുകയായിരുന്നു സോമന്‍. ഇന്ന് പുലർച്ചെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സോമനെ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.