പാമ്പാടി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ തോട്ടപ്പള്ളി ഭാഗത്ത് 5 ഏക്കറോളം വരുന്ന സ്ഥലത്തെ 800 അടിയോളം ഉയരത്തിലുള്ള മല ഇടിച്ചു നിരത്തുന്നു. സമീപത്തുള്ള വീടുകൾക്കും റോഡിനും ഭീഷണിയാണിത്. ഇപ്പോൾ തന്നെ ചെറിയ മഴയത്ത് സമീപത്തുള്ള മരങ്ങൾ കടപുഴകി വീണു തുടങ്ങി. പൊതു അവധി ദിവസങ്ങളിലാണ് ഇടിച്ചു നിരത്തൽ തകൃതിയായി നടക്കുന്നത്.
പാമ്പാടിക്കാരൻ ന്യൂസ് വാർഡ് മെമ്പറോട് ഇക്കാര്യം അന്വേഷിച്ചപ്പോൾ ഹൗസ്സ് പ്ളോട്ട് തിരിക്കുന്ന പണിയാണ് നടക്കുന്നതെന്നും ,മണ്ണെടുക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും " വേണമെങ്കിൽ നിങ്ങൾ പോയി അന്വേഷിക്കൂ " മണ്ണെടുക്കുന്ന കാര്യം അറിയില്ലാ എന്നും ഉള്ള ധിക്കാരപരമായ മറുപടിയാണ് നൽകിയത് ,
പണികൾ നിർബാധം തുടരുകയാണ്. ദിവസങ്ങളായി പണികൾ തുടർന്നുകൊണ്ടിരിക്കുകയാണെങ്കിലും ഈ അനധികൃത നിർമ്മാണ പ്രവർത്തി , ജിയോളജി, പോലീസ് അധികാരികൾ അറിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു . ഇത് അധികാരികളുടെ നിസ്സംഗത എന്നാണ് പൊതുജന സംസാരം
ജില്ലാ കളക്ടർക്ക് പരാതി നൽകുവാനും പാമ്പാടി വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തുവാനുമുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.