സ്വർണവിലയിൽ വീണ്ടും ഇടിവ്;



 
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിഞ്ഞ് വില 51,000 രൂപയില്‍ താഴെയെത്തി. ഇന്ന് (07/08/2024) പവന് ഒറ്റയടിക്ക് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

കഴിഞ്ഞ മാസം റെക്കോര്‍ഡ് കുതിപ്പിലേക്കു മുന്നേറിയ പവന്‍ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും വര്‍ധിച്ചു. എന്നാൽ 9 ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില കുറയാന്‍ തുടങ്ങികുയായിരുന്നു. 5 ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്
Previous Post Next Post