യുവാവിന്റെ മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. റാഹത് അന്‍വറെന്ന ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുക്കം കുറ്റിപ്പാല രാജീവ് കോളനിക്ക് സമീപം ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് അന്‍വറിന്റെ മൃതദേഹം കണ്ടത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു അന്‍വര്‍. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. മുക്കം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.