ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു…


ചേർത്തല ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ചേർത്തല നഗരസഭ 17 -ാം വാർഡ് ഇല്ലിക്കൽ വെളി പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (16 )ആണ് മരിച്ചത്. ചാരമംഗലം ഡി വി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർഥിയാണ്. സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂട്ടുകാരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ ആദർശിനെ കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു.
Previous Post Next Post