ശക്തമായ കാറ്റ്..അമ്പലപ്പുഴയിൽ തെങ്ങ് വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്…



ആലപ്പുഴ : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ കാറ്റിൽ വ്യാപക നാശം. ആലപ്പുഴയിൽ സ്കൂട്ടറിൽ പോകുന്നതിനിടെ തെങ്ങ് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. യുവാവിന്‍റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. നിലമ്പൂർ സ്വദേശി താജുദീനാ (19) ണ് പരിക്കേറ്റത്. ഇടിയപ്പ വിൽപ്പനക്കായി കടകളിലേക്ക് പോകുമ്പോൾ അമ്പലപ്പുഴ വളഞ്ഞ വഴി എസ്എന്‍ കവല ജംഗ്ഷന് കിഴക്ക് ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടാതെ ശക്തമായ കാറ്റിൽ ആലപ്പുഴ മാന്നാറിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. വൈദ്യുതിബന്ധം തകരാറിലായി. മരം വീണ് മാന്നാർ തൃക്കുരട്ടി ധർമശാസ്താ ക്ഷേത്രത്തിന്‍റെ മതിൽ തകർന്നു. ചിലയിടങ്ങളിൽ ഗതാഗത തടസവും നേരിട്ടു.
Previous Post Next Post