കൊൽക്കത്തയിൽ കനത്ത മഴ; വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളക്കെട്ട്





കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്തിന്‍റെ റൺവേ വെള്ളത്തിൽ മുങ്ങി. കൊൽക്കത്തയിലും സമീപ ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തിൽ വെള്ളം കയറിയത്

കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനങ്ങളുടെ ടയറുകൾ പാതിയോളം മുങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്.
കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.


Previous Post Next Post