മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഓണക്കാലത്ത് നാട്ടിലേക്കെത്തുന്ന മലയാളികൾക്ക് തിരിച്ചടിയോ? സ്വകാര്യ ബസ്സുകളെപ്പോലെ കെഎസ്ആർടിസിയും ടിക്കറ്റ് നിരക്ക് കൂട്ടി.
ഓണത്തിന് ഇരട്ടിയിലേറെ രൂപ ഈടാക്കി സ്വകാര്യ ബസുകൾ യാത്രക്കാരെ പിഴിയുന്നതിനിടയിലാണു കെഎസ്ആർടിസിയുടെ ഇരുട്ടടി.
എറണാകുളത്തേക്കുള്ള ഗരുഡ ബസിലെ നിരക്ക് 1,151 രൂപയായിരുന്നത് സെപ്റ്റംബർ 11 മുതൽ ഉത്രാടദിനമായ 14 വരെ 600 രൂപയോളം കൂട്ടിയെന്നാണ് റിപ്പോർട്ട്. കെഎസ്ആർടിസി നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും നിരക്ക് 300 രൂപ കൂട്ടി.
തിരക്കുള്ള ദിവസങ്ങളിൽ നിരക്ക് കൂട്ടുന്ന സ്വകാര്യ ബസുകളുടെ രീതിയാണ് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സർവീസും പിന്തുടരുന്നത്. പ്രവൃത്തിദിവസങ്ങളിൽ 1,151 രൂപയാണ് നിരക്ക്. എന്നാൽ, വെള്ളി, ശനി ദിവസങ്ങളിൽ നിരക്ക് കൂടും. 30 (വെള്ളി), സെപ്റ്റംബർ 6 (വെള്ളി), സെപ്റ്റംബർ 7 (ശനി) തീയതികളിലെ നിരക്ക് 1,740 രൂപയാണ്.
സെപ്റ്റംബർ 11 മുതൽ 14 വരെയുള്ള തീയതികളിലും ഈ നിരക്ക് തന്നെയാണ്.