പത്തനംതിട്ട പന്തളത്ത് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കുളനട ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്.ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന എമറാള്‍ഡ് ടൂറിസ്റ്റ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.