കാഠ്മണ്ഡു: നേപ്പാളിലെ നുവക്കോട്ട് ജില്ലയിൽ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. നുവക്കോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം നടന്നതെന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു.
കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകർന്നുവീണത്. പൈലറ്റായ സീനിയർ ക്യാപ്റ്റൻ അരുൺ മല്ലയടക്കം അഞ്ചു പേര് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.