മഴുവന്നൂരില്‍ കോളജ് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.




എറണാകുളം : മഴുവന്നൂരില്‍ കോളജ് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.

മഴുവന്നൂർ കവിതപ്പടിയില്‍ വെണ്ണിയേത്ത് വി.എസ്.ചന്ദ്രലാലി (41) നെയാണ് വീടിനു സമീപമുള്ള പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു.

ഹിന്ദി പ്രഫസറായിരുന്ന ചന്ദ്രലാല്‍ രണ്ടാഴ്ചയായി കോളജില്‍നിന്ന് അവധിയെടുത്തിരുന്നു. മൂന്നു മാസംമുൻപാണ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വേർപാടില്‍ ഇദ്ദേഹം എറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു.
ഉച്ചയോടെ ചന്ദ്രലാല്‍ പറമ്ബിലേക്ക് പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. വൈകിട്ട് അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേല്‍പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാല്‍ എന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം
Previous Post Next Post