മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം; അഖിൽ മാരാർക്കെതിരേ കേസ്



കൊച്ചി: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നും താൻ വീടുവച്ചു നൽകുമെന്നുമായിരുന്നു അഖിൽ മാരാരുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. കേസെടുത്തതിനു പിന്നാലെ ''വീണ്ടും കേസ്, മഹാരാജാവ് നീണാൽ വാഴട്ടെ'' എന്നെഴുതിയ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചരണത്തിനു ബിജെപി മീഡിയ വിഭാഗം മുന്‍ കോ -കണ്‍വീനര്‍ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജില്‍ ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയതിന് ഇതുവരെ സംസ്ഥാനത്ത് 30 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Previous Post Next Post