സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറി…ആലപ്പുഴ സ്വദേശിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു…


ആലപ്പുഴ: സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറിയതിനാൽ ആലപ്പുഴ സ്വദേശിനിക്ക് നേരെ ആക്രമണം. കട്ടപ്പന സ്വദേശിനിയാണ് ആലപ്പുഴ സ്വദേശിനിയെ ആക്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ 43 കാരിയുടെ നഗ്നചിത്രങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. കൂടാതെ വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തു. ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് സ്വവർഗ്ഗാനുരാഗികളായത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
Previous Post Next Post