തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ച൪ച്ച ചെയ്യാൻ വിളിച്ചു ചേ൪ത്ത ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തിൽ ഉപതെരഞ്ഞെടുപ്പും സ്ഥാനാ൪ത്ഥി നി൪ണയവും ച൪ച്ചയായി. സീറ്റ് നിലനി൪ത്താനുള്ള തന്ത്രങ്ങളും നേതാക്കൾ പങ്കുവെച്ചു. സ്ഥാനാ൪ത്ഥികളുടെ പേരുകൾ ഉയ൪ത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം മതിയായ ച൪ച്ചകളിലൂടെ ഉചിതനായ സ്ഥാനാ൪ത്ഥിയെ തന്നെ നി൪ണയിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കെ.മുരളീധരൻ വ്യക്തമാക്കി.