പ്രസംഗത്തിൽ അമിത് ഷായുടെ പേര് പരാമർശിക്കപ്പെട്ട കാര്യത്തിലും അതൃപ്തിയുള്ളതായാണ് സൂചന.
സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ അനുവാദം നൽകിയേക്കില്ല. കടുത്ത നിലപാട് തുടരുന്ന പക്ഷം മന്ത്രി പദവി ഒഴിവാക്കുന്ന കാര്യവും ആലോചിക്കും. സിനിമ ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ചട്ടങ്ങൾ തടസം സൃഷ്ടിക്കും.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന താൽപ്പര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ് എന്നാണ്. കേന്ദ്രമാണ് അദ്ദേഹത്തിൻ്റെ താൽപ്പര്യത്തിന് മറുപടി നൽകേണ്ടതെന്ന് പറഞ്ഞ സുരേന്ദ്രൻ, ഇക്കാര്യത്തിൽ സംസ്ഥാന ഘടകത്തിന് അഭിപ്രായം പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു