വീട്ടിൽ കയറി യുവാവിനെയും മാതാപിതാക്കളെയും വെട്ടി പരിക്കേൽപ്പിച്ചു..ഡി വൈ എഫ് ഐ മുടിയൂർക്കോണം മേഖലാ ട്രഷറർ അരുൺകുമാറിനേയും കുടുംബത്തേയുമാണ് ആക്രമിച്ചത്.

 

പന്തളത്ത് വീട്ടിൽ കയറി യുവാവിനെയും മാതാപിതാക്കളെയും വെട്ടി പരിക്കേൽപ്പിച്ചു
   ആക്രമണത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു.ഡി വൈ എഫ് ഐ മുടിയൂർക്കോണം മേഖലാ ട്രഷറർ അരുൺകുമാറിനേയും കുടുംബത്തേയുമാണ് ആക്രമിച്ചത്. മുടിയൂർക്കോണം പ്രസന്ന ഭവനിൽ പ്രസന്നൻ (56) , ഭാര്യ ശ്രീദേവി ( 51) മകൻ അരുൺകുമാർ (31) എന്നിവർക്കാണ് വെട്ടേറ്റത്.സി എം ഹോസ്പിറ്റലിൽ ചികിത്സയിലാണ് മൂവരും, ആക്രമികളിൽ ഒരാളുടെ എ ടി എം കാർഡ് സംഭവസ്ഥലത്തു നിന്നും കിട്ടിയിട്ടുണ്ട്.ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ എം മുടിയൂർക്കോണം ലോക്കൽ കമ്മറ്റിയും DYFI പന്തളം ബ്ലോക്ക് കമ്മറ്റിയും ആവശ്യപ്പെട്ടു. 


Previous Post Next Post