അതേസമയം ദേശീയ ഗുസ്തി ഫെഡറേഷൻ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കെതിരെയാണ് അന്വേഷണം. പിഴവ് വിനേഷ് ഫോഗട്ടിന്‍റെ ഭാഗത്തല്ല മറിച്ച് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കാണ് സംഭവിച്ചതെന്നാണ് എ എ പി ആരോപിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചാകും ദേശീയ ഗുസ്തി ഫെഡറേഷൻ മുന്നോട്ടുപോകുക.