വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍.കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഐഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നു’, എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ട്. പക്ഷേ ഇവരുടെ പോസ്റ്റുകൾ പ്രമുഖർ അടക്കം ഷെയർ ചെയ്ത് പ്രചരിപ്പിച്ചതാണ്. വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പോലീസ് ഡീൽ ചെയ്യുകയെന്ന് ഷാഫി ചോദിച്ചു. പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ചോദിച്ചു