ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയില്‍; തിരച്ചില്‍ എന്ന് പുനഃരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ല'; അര്‍ജുന്റെ സഹോദരി ഭര്‍ത്താവ്




കര്‍ണാടക :  ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പ്രതിസന്ധിയിലെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍. 

അര്‍ജുനായുള്ള തിരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് ജിതിന്‍ പറഞ്ഞു. ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തിരച്ചില്‍ ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചിരുന്നതായി ജിതിന്‍ പറഞ്ഞു.

തിരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍, സ്ഥലം എംഎല്‍എ എന്നിവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ജിതിന്‍ പറഞ്ഞു. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതില്‍ തീരുമാനം ആയില്ലെന്നും ജിതിന്‍ വ്യക്തമാക്കി. 

അതേസമയം വിഷയം കര്‍ണാടക ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. തിരച്ചില്‍ പുനരംഭിക്കാന്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയെന്നും തിരച്ചില്‍ വീണ്ടും ഇന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിനാണ് അര്‍ജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും ?ഗം?ഗാവലി പുഴയിലും സൈന്യം ഉള്‍പ്പെടെയുള്ളവര്‍ അര്‍ജുനായി തരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. 

പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്. പുഴയിലെ ഒഴുക്കും ജലനിപ്പും കുറയുമ്പോള്‍ തിരച്ചില്‍ പുനഃരാരംഭിക്കുമെന്നായിരുന്നു കര്‍ണാട സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

Previous Post Next Post