ചൊവ്വയിൽ നാസയുടെ നിർണ്ണായക കണ്ടെത്തൽ, ഇതുവരെ കരുതിയതുപോലെയല്ല! ചൊവ്വയിൽ ജലമുണ്ട്


വാഷിങ്ടൺ: ചൊവ്വയിൽ സമുദ്രം നിറയാനുള്ള ജലമുണ്ടെന്ന് നാസയുടെ കണ്ടെത്തൽ. എന്നാൽ, ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് ഒന്ന് മുതൽ രണ്ട് കിമീ ആഴത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയത്. നാഷണൽ അക്കാദമി സയൻസസ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ അവകാശവാദം. നാസയുടെ റോബോട്ടിക് ഇൻസൈറ്റ് ലാൻഡർ ചൊവ്വയുടെ ഉൾവശം മനസ്സിലാക്കാൻ സഹായിക്കുന്ന പ്രവർത്തനത്തിനിടെ ശേഖരിച്ച ഭൂകമ്പ വിവരങ്ങളുടെ ഈ പുതിയ കണ്ടെത്തൽ.

ഇതുവരെ ചൊവ്വയെ കുറിച്ച് കണ്ടെത്തിയതിൽ ഏറ്റവും നിർണ്ണായകമാണിതെന്നും പറയുന്നു. നേരത്തെ ചൊവ്വയിലെ ജലം ബാഷ്പീകരിക്കപ്പെട്ട് ഇല്ലാതായെന്നായിരുന്നു നിഗമനം. കാലിഫോർണിയ, ബെർക്ക്‌ലി, യുസി സാൻ ഡീഗോ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. ലാൻഡറിലുണ്ടായിരുന്ന ഭൂകമ്പമാപിനി ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ കഴിഞ്ഞ നാല് വർഷം സംഭവിച്ച ഭൂചലനങ്ങളുടേയും വിവരങ്ങൾ ഗവേഷകർ ശേഖരിച്ചു.വിശകലനത്തിലൂടെയും ഗ്രഹത്തിൻറെ ചലനത്തിലൂടെയും ചൊവ്വയിൽ ദ്രാവകാവസ്ഥയിലുള്ള ജലത്തിൻറെ "സീസ്മിക് സിഗ്നലുകൾ" കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെടുന്നു. ചൊവ്വയുടെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യവും ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലസാന്നിധ്യവും നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
Previous Post Next Post