ദുരിതബാധിതർക്കായി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന…





പത്തനംതിട്ട: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്കായി ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ദുരിതത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലിയും അർപ്പിച്ചു. ആയിരക്കണക്കിന് ഭക്തരാണ് പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പായാണ് ആയിരക്കണക്കിന് ഭക്തർ പ്രത്യേക പ്രാർത്ഥന നടത്തിയത്. കൂടാതെ ദുരിതബാധിതർക്കായി ക്ഷേത്രത്തിലെ മാനവസേവാനിധിയായ ‘കൃഷ്ണ ഹസ്തം ‘സഹായ നിധിയിൽ നിന്ന് സഹായം നൽകുമെന്നും പ്രസിഡന്റ് ഉളനാട് ഹരികുമാർ ,സെക്രട്ടറി വി ആർ അജിത്കുമാർ, ഖജാൻജി കെ എൻ അനിൽകുമാർ എന്നിവർ പറഞ്ഞു.
Previous Post Next Post