എറണാകുളം കാക്കനാട്ടെ വാട്ടർ അതോറിറ്റി ജീവനക്കാരി ഷിനിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മീറ്റർ ബോക്സിനുള്ളിൽ ഉണ്ടായിരുന്ന മൂർഖൻ പാമ്പ് പെട്ടെന്ന് പത്തിയെടുത്തതോടെ ഷിനി പിന്നിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വാട്ടർ മീറ്ററിന്‍റെ റീഡിങ്ങ് എടുക്കാനായി കാക്കനാട് അത്താണി പള്ളത്തുപടിയിലെത്തിയത്. ഒരു ഡോക്‌ടറുടെ വീട്ടിലെ വാട്ടർ മീറ്ററിലാണ് മൂർഖൻ പാമ്പ് ചുരുണ്ടുകൂടി കിടന്നിരുന്നത്. വാട്ടർ മീറ്ററിന്റെ മൂടി തുറന്നതോടെ പാമ്പ് പത്തിയെടുക്കുകയായിരുന്നു. പെട്ടെന്ന് പിന്നിലേക്ക് മാറിയതിനാലാ ണ് ഷിനി രക്ഷപ്പെട്ടത്.
നേരത്തെയും നിരവധി തവണ മീറ്റർ ബോക്സിനുള്ളിൽ ഇഴജന്തുക്കളെ കണ്ടിട്ടുണ്ടെന്ന് ഷിനി പറയുന്നു. എന്നാൽ മൂർഖൻ പാമ്പിനെ കാണുന്നത് ഇതാദ്യമായാണ്. ഇപ്പോൾ മൂർഖൻ പാമ്പിന കണ്ടത് കാടുപിടിച്ച ഭാഗത്തല്ലെന്നും ഇന്റർലോക്ക് ചെയ്‌ത മുറ്റത്താണെന്നും ഷിനി പറയുന്നു.