തസ്മിത്ത് തംസം തമിഴ്നാട്ടിൽ….കേരള പൊലീസ് കന്യാകുമാരിയിലേക്ക്…



തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ തേടി കേരള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. വനിത എസ്ഐ ഉള്‍പ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തത് സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന വിവരും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി അറിയിച്ചു.

ഇതിനുശേഷം പെണ്‍കുട്ടി കന്യാകുമാരിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ് സംഘം കന്യാകുമാരിയിലേക്കാണ് പോകുന്നത്. തമിഴ്നാട് പൊലീസുമായും കേരള പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിൻകരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം യാത്രക്കാരി എടുത്തത്. കന്യാകുമാരി എസ്‍പിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഒരു വനിത എസ്ഐ ഉള്‍പ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് പോകുന്നതെന്നും ഡിസിപി പറഞ്ഞു. ട്രെയിനിലിരുന്ന കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിരുന്നു.
Previous Post Next Post