കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദുബൈയിലെ ജുമൈറ ബീച്ചിലാണ് അപകടം നടന്നത്. ഇടുക്കി വാഗമൺ ഏലപ്പാറ സ്വദേശി ഹാബേൽ അനിൽ ദേശായ് (30) ആണ് മരിച്ചത്. ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.