യുഡിഎഫ് എംപിമാർ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകും കൊടിക്കുന്നിൽ സുരേഷ്…



വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എംപിമാരുടെ ഒരു മാസത്തെ ശമ്പളം വയനാടിനായി നല്‍കും. പണം സുതാര്യമായി ചെലവഴിക്കണം. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചതായി മുന്‍പ് ആക്ഷേപമുണ്ട്. വയനാടിനായി ലഭിക്കുന്ന തുക വയനാടിന് മാത്രമായി ചെലവഴിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

യുഡിഎഫ് എംഎല്‍എമാരുടെ ഒരു മാസത്തെ ശമ്പളം വയനാടിന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ അറിയിച്ചിരുന്നു. വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും അനാഥരായ കുട്ടികള്‍ക്കും ഒപ്പം നില്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു
Previous Post Next Post