കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടൽ.
മുന്നൂറിലധികം ജീവനുകളാണ് ഒറ്റരാത്രികൊണ്ട് പൊലിഞ്ഞത്. ഇതിനിടെ ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ദമ്പതിമാർ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്തു.
പേരാവൂർ പെരുമ്പുന്ന സ്വദേശിയെയാണ് നാട്ടുകാർ പ്രൊഫൈൽവെച്ച് തേടിപ്പിടിച്ച് കൈകാര്യം ചെയ്തത്.കമന്റിന് സാമൂഹികമാധ്യമത്തിൽതന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.