ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജിന് നിരാശ; സീസണിലെ മിന്നും പ്രകടനം, അവസാന ശ്രമത്തിൽ രണ്ടാം സ്ഥാനം…



ഹാട്രിക് ലക്ഷ്യമിട്ട് ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. പാരീസ് ഒളിംപിക്സിൽ വെങ്കല മെഡല്‍ നേടിയ ഗ്രനേഡയുടെ ആന്‍ഡേഴ്സ്ണ്‍ പീറ്റേഴ്സ് ആണ് ഒന്നാമെത്തിയത്. ഇന്ത്യൻ സമയം പുലര്‍ച്ചെ 12.22നാണ് ജാവലിൻ ത്രോ മത്സരം ആരംഭിച്ചത്. അവസാന ശ്രമത്തിൽ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
90.61 മീറ്റര്‍ ദൂരമെറിഞ്ഞാണ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഡയമണ്ട് ലീഗിലെ മത്സരത്തില്‍ ഒന്നാമെത്തിയത്. പാരിസ് ഒളിംപിക്സിന് ശേഷം നീരജ് മത്സരിച്ച പ്രധാന അന്താരാഷ്ട്ര മത്സരമായിരുന്നു ലൊസെയ്ൻ ഡയമണ്ട് ലീഗ്. ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് ചാംപ്യനാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ഈ സീസണിലെ നീരജിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ലൊസെയിനില്‍ കണ്ടത്.
Previous Post Next Post