മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടില്ല; കൈവിടാതെ സിപിഎം






ലൈംഗികാരോപണം ഉയർന്നിട്ടും എംഎൽഎയായ മുകേഷിനെ കൈവിടാതെ സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് സിപിഎം ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജിവെച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാട് എടുക്കുന്നത്. അതേസമയം ചലചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് സ്വയം ഒഴിഞ്ഞേക്കും
പ്രതിപക്ഷ പാർട്ടികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ഇന്നലെ മഹിളാ കോൺഗ്രസിന്റെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ മാർച്ച് നടത്തി. പോലീസ് ബാരിക്കേഡ് വെച്ച് പ്രവർത്തകരെ തടഞ്ഞു.


Previous Post Next Post