മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പോസ്റ്റ്…അഖിൽ മാരാ‍‍ർക്കെതിരെ പൊലീസ് കേസ്




കൊച്ചി : ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാ‍ർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ,കളമശേരി വിടാക്കുഴ എന്നിവർ കോട്ടയത്തും കാണിച്ചാട്ട് വീട്ടിൽ കെ എച്ച്ഷിജു കളമശേരിയിലുമാണ് അറസ്റ്റിലായത്.
Previous Post Next Post