എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുറച്ച് ഇ പി ജയരാജന്‍ ..രാജി സന്നദ്ധത അറിയിച്ചു…


എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സ്ഥാനം ഒഴിയും. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് നീക്കം.രാജി സന്നദ്ധത ഇ.പി പാർട്ടിയെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല.ഇ.പി കണ്ണൂരിലേക്ക് മടങ്ങി. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം ഇപി നടത്തിയത്.
Previous Post Next Post