പണയ സ്വർണവുമായി കടന്ന മുൻ ബാങ്ക് മാനേജർ തെലങ്കാനയില്‍ അടിപിടിക്കേസില്‍ പിടിയിലായി




വടകര  : ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന മുൻ മാനേജർ മധ ജയകുമാർ തെലങ്കാനയില്‍ അടിപിടിക്കേസില്‍ പിടിയിലായി.

ഈ കേസിന്റെ അന്വേഷണത്തിലാണ് ഇയാളുടെ പേരില്‍ വടകരയില്‍ സ്വർണ തട്ടിപ്പ് കേസുണ്ടെന്ന് തെലങ്കാന പോലീസിന് മനസ്സിലായത്. തുടർന്ന് വടകര പോലീസിനെ ഇവർ വിവരമറിയിക്കുകയാ യിരുന്നു. പ്രതിയെ തിരികെ എത്തിക്കാനായി ക്രൈം ബ്രാഞ്ച് സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

2021 മുതല്‍ കഴിഞ്ഞ മാസം വരെ മൂന്നു വർഷമാണ് മധ ജയകുമാർ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ മാനേജരായി പ്രവർത്തിച്ചിരുന്നത്. സ്വർണ തട്ടിപ്പിന് പിന്നില്‍ സോണല്‍ മാനേജർക്ക് പങ്കുള്ളതായി ആരോപിച്ച്‌ കഴിഞ്ഞ ദിവസം ഇയാള്‍ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. 

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബാങ്കിന്‍റെ ശാഖകള്‍ വഴി വ്യാപക തട്ടിപ്പു നടക്കുന്നതായി ഇയാള്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
എട്ട് ശതമാനം പലിശയ്ക്ക് കാർഷിക ലോണ്‍ ആയാണ് സ്വർണം പണയം വച്ചത്. മലപ്പുറം ബ്രാഞ്ചില്‍ 25 ലക്ഷത്തിനാണ് ആദ്യം പണയം വച്ചത്. മധയെ തിരികെ എത്തിച്ച്‌ ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ വ്യപ്തി മനസ്സിലാകുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
Previous Post Next Post