കുട്ടി ആക്‌സിലറേറ്ററില്‍ കൈ വച്ചു..നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി..സംഭവം ഹരിപ്പാട്…


ആലപ്പുഴ: ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം.വണ്ടിയിലുണ്ടായിരുന്ന ആളുകളും കടയിലുണ്ടായിരുന്ന ആളുകളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. അടുക്കിവെച്ചിരുന്ന തുണിക്കെട്ടുകളില്‍ ഇടിച്ചുനിന്നത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

ഹരിപ്പാടുളള ഫിദ ടെക്സ്റ്റൈൽസിലാണ് സംഭവം നടന്നത്.തുണിക്കടയില്‍ നിന്ന് വസ്ത്രം വാങ്ങാന്‍ എത്തിയതാണ് ഭര്‍ത്താവും ഭാര്യയും കുഞ്ഞും. ഭര്‍ത്താവും കുഞ്ഞും കടയ്ക്ക് പുറത്ത് സ്‌കൂട്ടറില്‍ ഇരുന്നു. ഭാര്യ വസ്ത്രം വാങ്ങാന്‍ കടയ്ക്കുള്ളിലേക്ക് പോയി. ഈസമയത്ത് കുട്ടി ആക്‌സിലറേറ്ററില്‍ കൈ വച്ചതാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാന്‍ കാരണം. മുന്നില്‍ പോകുകയായിരുന്ന ഭാര്യ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിച്ചുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഓണവില്‍പ്പന മുന്നില്‍ കണ്ട് എത്തിച്ച തുണിക്കെട്ടുകള്‍ കടയ്ക്കുള്ളില്‍ വച്ചിരുന്നു. ഭാഗ്യത്തിന് സ്‌കൂട്ടര്‍ ഇതില്‍ തട്ടി നിന്നത് കൊണ്ടാണ് ആര്‍ക്കും അത്യാഹിതം സംഭവിക്കാതിരുന്നത്. ഹരിപ്പാട്ട് സ്വദേശികളാണ് ദമ്പതികള്‍.


Previous Post Next Post