കണ്ണൂർ : കണ്ണൂർ കോടതി സമുച്ചയത്തിന് ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. ഹൈകോടതി ജഡ്ജി ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
മുഖ്യാതിഥിയാകും.
കുടുംബ കോടതി, ഡിജിറ്റൽ ജില്ല കോടതി, സബ് കോടതി, രണ്ട് മുനിസിഫ് കോടതി, മൂന്ന് മജിസ്ട്രേറ്റ് കോടതി എന്നിവക്ക് ഏഴുനിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ബാർ അസോസിയേഷൻ ഓഫിസ്,ലൈബ്രറി, അഡ്വക്കറ്റ് ക്ലർക്ക് ഓഫിസ് എന്നിവയും സമുച്ചയത്തിൽ ഉൾപ്പെടും.