ലേഡീസ് കംപാർട്മെന്റിൽ യാത്ര; പുരുഷ യാത്രക്കാർക്കെതിരെ കേസെടുത്ത് ആർപിഎഫ്.

എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്‍മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. യാത്രക്കാരുടെ പരാതിയെത്തുടർന്ന് ന്നൂർ ആർപിഎഫാണ് കേസെടുത്തത്. ഏഴുപേർക്കെതിരെയാണ് കേസ്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടായിരിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെങ്ങന്നൂർ ആർപിഎഫ് സിഐ എ.പി.വേണു അറിയിച്ചു.
Previous Post Next Post