തലസ്ഥാനത്ത് വീണ്ടും അരുംകൊല..ബീമാപള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു…


തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഷിബിലിയുടെ സുഹൃത്തുക്കളാണ്.ഇന്നലെ അർധരാത്രിയോടുകൂടി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായെന്നും തുടർന്ന് യുവാവിനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രാഥമികവിവരം. നാട്ടുകാർ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധങ്ങൾ സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു
Previous Post Next Post