സുഹൃത്തിനെ മര്‍ദിച്ച് സ്വര്‍ണമാല കവര്‍ന്നശേഷം ഒളിവില്‍പ്പോയ പ്രതി പിടിയില്‍. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനില്‍ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റുചെയ്തത്.ഇലിപ്പക്കുളം കുറ്റിപ്പുറത്ത് വീട്ടില്‍ ആകാശിന്റെ ഒന്നരപ്പവന്റെ മാല പൊട്ടിച്ച് കടന്ന പ്രതി അഞ്ചുമാസത്തിനുശേഷമാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയില്‍ ഇലിപ്പക്കുളം സ്വദേശി പ്രസാദിന്റെ തട്ടുകടയില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ ആകാശിനോട് ചെലവുചെയ്യാന്‍ സുഹൃത്തായ അരുണ്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആകാശിനെ മൂവരുംചേര്‍ന്ന് മര്‍ദിക്കുകയും കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടക്കുകയുമായിരുന്നു.സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഒന്നാംപ്രതി ദീപു ബൈക്കില്‍ സഞ്ചരിക്കവെ വള്ളികുന്നം സംസ്‌കൃത സ്‌കൂളിനുസമീപംവെച്ചാണ് വള്ളികുന്നം പോലീസ് പിടികൂടിയത്.കേസില്‍ രണ്ടും മൂന്നും പ്രതികളായ വള്ളികുന്നം സ്വദേശികളായ ഗോകുല്‍ (28), അരുണ്‍ പൊടിയന്‍ (27) എന്നിവരെ നേരുത്തെ റിമാന്‍ഡുചെയ്തിരുന്നു