ബംഗ്ലാദേശിൽ ഇനി പട്ടാള ഭരണം..ഇടക്കാല സർക്കാർ രൂപീകരിക്കും..ഷെയ്ഖ് ഹസീന ഇന്ത്യയിൽ…


ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം.സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു.ഇടക്കാല സർക്കാരിനെ സലിമുള്ള ഖാനും ആസിഫ് നസ്‌റുളും നയിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി കൂടിക്കാഴ്ച്ച നടത്തി.

അതേസമയം രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയതായി സൂചന. ഷെയ്ഖ് ഹസീനയുമായി പറന്ന ഹെലികോപ്റ്റർ ത്രിപുരയിലെ അഗർത്തലയിൽ ലാൻഡ് ചെയ്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഡൽഹിയിലെത്തുന്ന ​ഹസീന ലണ്ടനിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ട്
Previous Post Next Post