✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി ടൗണിൽ ബസ്റ്റ് സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് മാസങ്ങളായെങ്കിലും നന്നാക്കാൻ മുൻകൈ എടുക്കേണ്ടവർ കണ്ണടക്കുന്നു
രാത്രികാലത്ത് ബസ്സുകൾ സ്റ്റാൻഡിന് ഉള്ളിൽ കയറാറില്ല
സ്ത്രീകളടക്കമുള്ള യാത്രികർ ബസ്സ് കാത്ത് നിൽക്കുന്നത് ബസ്സ് സ്റ്റാൻഡിന് മുമ്പിലാണ് വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിലെ വെളിച്ചം മാത്രമാണ് ഇവരുടെ ആശ്രയം
പാമ്പാടിയിലെ വ്യാപാരികൾ പോലീസിന് നൽകിയ നിരീക്ഷണ ക്യാമറകളിൽ രാത്രി കാല ദൃശ്യങ്ങൾ വെളിച്ചമില്ലാത്തതിനാൽ വ്യക്തമായി പതിയുകമില്ല രാത്രിയിൽ
വാഹന അപകടങ്ങൾ നടന്നാലോ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായാലോ പ്രകാശത്തിൻ്റെ കുറവ് മൂലം സുരക്ഷാ ക്യാമറയിൽ വ്യക്തമായ ദൃശ്യങ്ങൾ പതിയില്ല കുറ്റവാളികൾക്ക് ഇരുട്ടിൻ്റെ മറവിൽ രക്ഷപെടാനും ഇതുമൂലം സാധിക്കും
കുറെക്കാലം മുമ്പ് ഇതേ അവസ്ഥ ഉണ്ടായപ്പോൾ പാമ്പാടിക്കാരൻ ന്യൂസ് ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിൻ്റെ ഫലമായി ഹൈമാസ് നന്നാക്കിയിരുന്നു വീണ്ടും അത് കേടായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്
അതേ സമയം ഈ വാർഡിൽ നിന്നും രണ്ട് തവണ നിന്ന് ജയിച്ച് വാർഡ് മെമ്പർ ആയ ഷേർളി തര്യൻ ഇക്കാര്യങ്ങളിലോ വാർഡിലെ വികസന കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്താറില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു മെമ്പർ ഇപ്പോൾ വിദേശത്തുമാണ് ഇനി അടുത്ത ഇലക്ഷന് വീണ്ടും വോട്ട് ചോദിക്കാൻ എത്തും എന്നാണ് പ്രതീക്ഷ എന്ന് പാമ്പാടിക്കാരൻ ന്യൂസിനോട് നാട്ടുകാർ പരിഹാസ രൂപേണ പറഞ്ഞു
ജനപ്രതിനിധികളിൽ എല്ലാവരും തന്നെ രാത്രിയിൽ പാമ്പാടിയിൽ പല ആവശ്യങ്ങൾക്കും എത്തുന്നവരാണ്
...കാട്ടിലെ തടി തേവരുടെ ആന